മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെയും മുംബൈ പൊലീസിനെതിരെയും നിരന്തരം ആരോപണം ഉന്നയിക്കുന്ന ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍. നിയമവിരുദ്ധമായി കെട്ടടം നിര്‍മിച്ചുവെന്നാരോപിച്ച് നടിക്ക് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി.
മുനിസിപ്പൽ കോർപറേഷൻ നിയമത്തിലെ സെക്‌ഷൻ 354 / എ പ്രകാരം ഉദ്യോഗസ്ഥർ ഓഫിസ് ഗേറ്റിൽ മൂന്ന് പേജുള്ള നോട്ടിസ് പതിച്ചു. ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബോളിവുഡിലെ ലഹരിമാഫിയയെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്താന്‍ തയാറാണെന്നു പറഞ്ഞ കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും ശിവസേനയെ ചൊടിപ്പിച്ചിരുന്നു.
Post Your Comments