തൃശൂര്‍ : കേന്ദ്രമന്ത്രി പദം മോഹിച്ച് വടക്കോട്ടുപോയവര്‍ നിയമ സഭയിലേക്ക് മത്സരിക്കാന്‍ തിരിച്ചുവരുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ്സിനെ മുസ്‌ലിം ലീഗ് വിഴുങ്ങിയെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു . സിപിഎം രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോള്‍ പോലും കോണ്‍ഗ്രസ് തകരുകയാണ്.
സംസ്ഥാനത്ത് സാങ്കേതിക പ്രതിപക്ഷം മാത്രമായി ഒതുങ്ങിയ കോണ്‍ഗ്രസ്സിനെ പൂര്‍ണമായും മുസ്‌ലിം ലീഗ് ഹൈജാക്ക് ചെയ്തു. മുസ്‌ലിം ലീഗിന്റെ താല്പര്യങ്ങള്‍ നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ ലക്ഷ്യമെന്ന് സുരേന്ദ്രന്‍ പറഞ്ഞു . തദ്ദേശ തെരഞ്ഞെടുപ്പിനായി ഈമാസമാവസാനത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
കണ്ണൂർ കൊലപാതകത്തിനു പിന്നില്‍ ബിജെപി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം, എസ്ഡിപിഐ
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫും എല്‍ഡിഎഫും പ്രതിസന്ധി നേരിടുമ്ബോള്‍ എന്‍ഡിഎയുടെ ജനപിന്തുണ ഏറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണവും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments