Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയുടെ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റിന്റേതാണ് നടപടി.

നേരത്തെ ചന്ദാകെച്ചാറിന്റെയും ദീപക് കൊച്ചാറിന്റെയും 78 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. ഇരുവരെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ കമ്പനികളില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ നല്‍കുന്നതില്‍ ഒരു സ്വകാര്യ ബാങ്കിന്റെ തലവന്‍ എന്ന നിലയില്‍ കഴിഞ്ഞ ജനുവരിയില്‍ ഭാര്യയ്ക്കെതിരെ ആരംഭിച്ച കേസില്‍ മള്‍ട്ടി ഏജന്‍സി അന്വേഷണത്തിലെ ആദ്യത്തേതാണ് ദീപക് കൊച്ചാറിന്റെ അറസ്റ്റ്.

തനിക്കെതിരെ ക്രമക്കേട് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ചന്ദ കൊച്ചാര്‍ 2018 ഒക്ടോബര്‍ 4 ന് ഐസിഐസിഐ ബാങ്കില്‍ നിന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. 2009 ജനുവരി മുതല്‍ 2011 വരെ വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് 1,875 കോടി രൂപയുടെ ആറ് ഉയര്‍ന്ന മൂല്യമുള്ള വായ്പകള്‍ ഐസിഐസിഐ ബാങ്ക് നല്‍കിയതായി കഴിഞ്ഞ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിബിഐ ആരോപിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ കൊച്ചാറില്‍ നിന്നുള്ള 78.15 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ചന്ദ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി അനുവദിച്ച 300 കോടി രൂപയുടെ വായ്പയില്‍ നിന്ന് 64 കോടി രൂപ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button