NewsHealth & Fitness

മുഖക്കുരു മാറ്റാൻ ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

ആൺപെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ലിത്. ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷണമായി പോലും പറയുന്നവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഈ മുഖക്കുരു.

പലപ്പോഴും ഈ മുഖക്കുരു നാം വിരലുകൾ ഉപയോഗിച്ച് ഞെക്കി പൊട്ടിച്ച് കളയുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരു ഒരുപക്ഷെ അപ്രത്യക്ഷമായാലും അതിന്റെ പാട് മുഖത്തു അവശേഷിക്കും. നെറ്റിയിലും കവിളിലും മൂക്കിന്റെ മുകളിലുമൊക്കെ അങ്ങിങ്ങായി കാണപ്പെടുന്ന പഴുപ്പ് നിറഞ്ഞ മുഖക്കുരുക്കൾ പലരിലും വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. അതിലുപരി, ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം നശിപ്പിക്കുന്നു എന്നതും നഗ്നസത്യമാണ്. എന്നാൽ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ നമുക്ക് പരിചയപ്പെടാം

ഒന്ന്…

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും മുഖത്തെ കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മുഖത്ത് തുളസിയില നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകികളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യുക.

രണ്ട്…

തേങ്ങയുടെ വെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്.

മൂന്ന്…

തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടന്നുമാറി കിട്ടും.

നാല്…

ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

അഞ്ച്….

ചെറുപയറുപൊടിയും തൈരും തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button