KeralaLatest NewsNews

കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ: വീണ്ടും പരാതി

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാലുമണിക്കൂറോളം നാടുചുറ്റിയതായി പരാതി. ജൂണ്‍ പതിനെട്ടിനാണ് സംഭവം. ദുബായില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചു മിനിറ്റുകൊണ്ട് എത്താവുന്ന ക്വറന്റീന്‍ കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും അവിടെ റൂം ഇല്ലെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഭര്‍ത്താവിനെയും നഗരസഭ കൗണ്‍സിലറെയും വിളിച്ചാണ് യുവതി സുരക്ഷിത കേന്ദ്രത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button