ഇന്‍ഡോര്‍: പൂ പറിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ 10 വയസുകാരിയെ 11 കാരന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ തല കല്ലുകൊണ്ട് അടിച്ച് തകര്‍ത്തതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) എച്ച്സി മിശ്ര പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലയ്ക്ക് പിന്നില്‍ ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയുടെ മേല്‍ ഉണ്ടായ പകയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഇരുവരും സ്ഥിരമായി മൊബൈല്‍ ഗെയിം കളിക്കാറുണ്ടെന്നും പെണ്‍കുട്ടി 11കാരനെ പരാജയപ്പെടുത്തിയതോടെ ആണ്‍കുട്ടിക്ക് അഞ്ചാം ക്ലാസുകാരിയോട് പകയുണ്ടായെന്നും കൂടാതെ മൊബൈല്‍ ഗെയിമിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തന്റെ വളര്‍ത്തുമൃഗമായ എലിയെ പെണ്‍കുട്ടി കൊന്നതായി 11 കാരന് സംശയിച്ചിരുന്നെന്നും ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments