റാഞ്ചി: ആശ്രമത്തില്‍ കടന്നുകയറി 40 വയസുള്ള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി . ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ ‘മഹിള സത്സംഗ് ആശ്രമ’ത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
പീഡനം നടക്കുന്ന സമയത്ത് മുഫാസില്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള റാണിദിഹിലെ ആശ്രമത്തില്‍ ആ സമയം നാല് സാധ്വിമാരും ഒരു സാധുവുമാണ് ഉണ്ടായിരുന്നത്.
സ്ത്രീ സന്യാസിമാരെ ആക്രമികള്‍ മര്‍ദ്ദിച്ചുവെന്നും വിവരമുണ്ട്. പുലര്‍ച്ചെ 2.30 മണിയോടെ തോക്കുമായി ആശ്രമത്തില്‍ കടന്നുകയറിയ സംഘം ഇവിടെയുള്ള സന്യാസിമാരെ ഭീഷണിപ്പെടുത്തി ഒരു മുറിയിലിട്ട് പൂട്ടിയ ശേഷമാണ് സന്യാസിനിയെ മാറി മാറി ഉപദ്രവിച്ചത്.
ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സന്യാസിനി ലോക്ക്ഡൗണ്‍ മൂലം കുറച്ചു നാളുകളായി ആശ്രമത്തില്‍ തന്നെ തങ്ങുകയായിരുന്നു.സന്യാസി പീഡിപ്പിക്കപ്പെടുന്ന സമയത്ത് മറ്റ് സന്യാസിമാര്‍ തങ്ങളെ പൂട്ടിയിട്ട മുറിയിലെ ഫോണില്‍ നിന്നും പൊലീസിനെ വിളിച്ചുവെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും ആക്രമികള്‍ കടന്നുകളയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രധാന പ്രതികള്‍ ഒളിവിലാണ് എന്നാണു വിവരം. പ്രതികളില്‍ ഒരാളെ തങ്ങള്‍ക്കറിയാമെന്നാണ് സന്യാസിമാര്‍ പറയുന്നത്. ആക്രമിക്കപ്പെട്ട സന്യാസിനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെങ്കിലും പ്രതിയെ ഉടന്‍ തന്നെ തങ്ങള്‍ പിടികൂടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയതായി എസ്.പി രമേശ് വൈ.എസ് പറയുന്നു. പ്രതികളില്‍ ഒരാളെ തങ്ങള്‍ക്കറിയാമെന്നാണ് സന്യാസിമാര്‍ പറയുന്നത്.
Post Your Comments