വാഷിംഗ്ടൺ : അമേരിക്കയിൽ മറ്റൊരു വേൾഡ് ട്രേഡ് സെന്റർ ആക്രമണം ആവർത്തിക്കാതിരിക്കാനും ഭീകരവാദത്തിൽ നിന്നും രക്ഷിക്കാനും ട്രംപിന് മാത്രമേ സാധിക്കൂ എന്ന് അന്തരിച്ച കൊടുംഭീകരൻ ഒസാമ ബിൻലാദന്റെ സഹോദരപുത്രി നൂർ ബിൻ ലാദൻ. തന്റെ പുതിയ പ്രസ്താവനയുമായി യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വാർത്തകളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നൂർ ബിൻ ലാദൻ.
അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൂറിന്റെ പ്രസ്താവന. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണക്കാലയളവിൽ ഐസിസ് ഭീകരരുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതായും യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും ഐസിസ് ശക്തി വ്യാപിപ്പിക്കാൻ തുടങ്ങിയതായും നൂർ ചൂണ്ടിക്കാട്ടി.
ബറാക് ഒബാമയുടെ ഭരണക്കാലത്ത് യു.എസ് വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. ഇന്ന് ട്രംപിന്റെ എതിരാളിയാണ് ബൈഡൻ. ബൈഡന്റെ നയങ്ങളെ ട്രംപ് ചോദ്യം ചെയ്യുന്നതിനെയും നൂർ പ്രശംസിച്ചു.ട്രംപിന്റെ കീഴിൽ അമേരിക്കക്കാർ സുരക്ഷിതരാണെന്നും അതുകൊണ്ടാണ് താൻ അദ്ദേഹത്തെ ബഹുമാനിക്കുന്നതെന്നും നൂർ പറഞ്ഞു. തീവ്രവാദികളെ വേരോടെ ഇല്ലാതാക്കുന്നതിലൂടെയും ആക്രമണത്തിന് അവസരം നൽകുന്നതിന് മുമ്പ് വിദേശ ഭീഷണികളിലെ വേരോടെ പിഴുതെറിഞ്ഞും ട്രംപ് തന്റെ കഴിവ് തെളിയിച്ചതായി നൂർ വ്യക്തമാക്കി.
Post Your Comments