ദുബായ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഓരോ രാജ്യത്തെയും കൊവിഡ് സാഹചര്യവും രാജ്യവുമായുള്ള ഉഭയകക്ഷി ധാരണയും അനുസരിച്ചായിരിക്കും ഷെഡ്യൂള്‍ തീരുമാനിക്കുക.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 28നായിരുന്നു ഒമാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെയും ആഭ്യന്തര വിമാനങ്ങളുടെയും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നെന്നായിരുന്നു പ്രഖ്യാപനം.
Post Your Comments