KeralaLatest NewsNews

മദ്യ ലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

കാസർഗോഡ് : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. കാസർഗോഡ് പെർളയിൽ അജിനടുക്ക സ്വദേശി സുശീല(38) ആണ് ഭർത്താവ് ജനാർദ്ദനയുടെ മർദനമേറ്റ് മരിച്ചത്. ജനാർദ്ദനയെ പൊലീസ് പിടികൂടി.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയെ തുടർന്ന് ഭാര്യയെ മർദ്ദിച്ച വീഴ്ത്തിയ ജനാർദ്ദന വീടിന്റെ വാതിൽ അടച്ച് പുറത്തേക്ക് പോകുകയായിരുന്നു. ഏറെ വൈകിയ ശേഷം അയൽവാസിയും ബന്ധുവായ സ്ത്രീയും വന്ന് നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ സുശീലയെ കാണുന്നത്. തുടർന്ന് പൊലീസെത്തി സുശീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button