തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ. ഏതെങ്കിലും സാഹചര്യത്തിൽ ധാരണയുണ്ടായാൽ മാത്രമേ സീറ്റ് ഏറ്റെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ തമ്മിലടി മൂലം കുട്ടനാട്ടിലെ വിജയസാധ്യതയ്ക്ക് മങ്ങലേൽക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും വിലയിരുത്തൽ. കുട്ടനാട്ടിൽ കോൺഗ്രസ് മത്സരിക്കണമെന്ന് ഇരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് സീറ്റ് പിടിച്ചെടുക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ വ്യക്തമാക്കിയത്.
അതേസമയം യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത തുടരുകയാണ്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ പ്രവേശിച്ചാൽ പിജെ ജോസഫ് വിഭാഗമായിരിക്കും കുട്ടനാട്ടിൽ മത്സരിക്കുക. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം സ്ഥാനാർഥിയായേക്കും. ഇടതുസ്ഥാനാർഥി തോമസ് കെ. തോമസ് മണ്ഡലത്തിൽ ഇതിനോടകം അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
Post Your Comments