COVID 19KeralaLatest News

മാവേലിക്കരയിൽ കുഴഞ്ഞു വീണ് മരിച്ച ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചു, ഇയാൾക്ക് സ്ഥിരമായി ഭക്ഷണം കൊടുത്ത യുവതിയെ തേടുന്നു

ചെങ്ങന്നൂർ/ മാവേലിക്കര : മാന്നാര്‍ പരുമല പാലത്തിനു താഴെ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഭിക്ഷാടനം നടത്തിവന്ന ഭിന്നശേഷിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കരുതുന്ന തട്ടുകട, പച്ചക്കറി അടക്കം മൂന്നു കടകള്‍ അടപ്പിച്ചു. ഇദ്ദേഹം എത്തിയ സ്ഥലങ്ങള്‍ അണുനശീകരണം നടത്തുകയും ചെയ്തു.

പൊലീസുകാരന്‍ അടക്കം 10 ഓളം പേര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എട്ടു ദിവസത്തിനുശേഷം സ്രവ പരിശോധന നടത്തും. ഇദ്ദേഹത്തിന് സ്ഥിരമായി ഭക്ഷണം നല്‍കിയിരുന്ന യുവതിയെ കണ്ടെത്താനായിട്ടില്ല. ഏകദേശം 70 വയസ്പ്രായമുളള ഇയാള്‍ക്ക് ബന്ധുക്കളില്ല. ദേവസ്വം ബോര്‍ഡ് പമ്പ കോളേജ് റോഡില്‍ തുണ്ടിയില്‍ ബില്‍ഡിങ്ങിന്റെ വരാന്തയിലായിരുന്നു കിടപ്പ്. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

യുപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഒതുക്കുന്നത് തുടരുന്നു, പട്ടികയിൽ ഇടം പിടിച്ചത് പ്രിയങ്കയുടെ അടുപ്പക്കാർ മാത്രം

വിവരം പുളീക്കീഴ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തിരുവല്ല ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇദ്ദേഹവുമായി ബന്ധപ്പെട്ട പലരും നിരീക്ഷണത്തില്‍ പോകുന്നില്ല എന്ന് ആക്ഷേപമുണ്ട്. മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button