Latest NewsNews

സ്വന്തം ദൗർബല്യങ്ങളെ മറികടക്കാൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയിൽ അനിൽ അക്കരയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീൻ

തൃശൂർ: വടക്കാഞ്ചേരി ലെെഫ് മിഷൻ ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോര് ശക്തമാകുന്നതിനിടെ അനിൽ അക്കര എംഎൽഎ നുണപ്രചരണം തുടരുകയാണെന്ന ആരോപണവുമായി മന്ത്രി എ സി മൊയ്തീൻ രംഗത്ത്. അനിൽ അക്കര എം എൽ എ നട്ടാൽ കുരുക്കാത്ത നുണ പറയുകയാണെന്നും താൻ പണം വാങ്ങിയതിന് തെളിവുണ്ടോ എന്നും മന്ത്രി ചോദിച്ചു.

വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷം വടക്കാഞ്ചേരി ലെെഫ് പദ്ധതിയെ കുറിച്ച് നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സ്വന്തം മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ജനപ്രതിനിധി തന്റെ ദൗർബല്യം മറച്ചുവയ്ക്കുകയാണ്. ഇത്തരം ആക്ഷേപങ്ങൾ വഴി സ്വന്തം ദൗർബല്യങ്ങൾക്ക് മറയിടാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

വടക്കാഞ്ചേരി ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്‌തീനെതിരെ അനിൽ അക്കര രംഗത്തെത്തിയിരുന്നു. ഇടപാടിൽ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രിയെന്നായിരുന്നു അനിൽ അക്കരയുടെ ആരോപണം. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന 20 കോടിയുടെ നിർമാണത്തിനു അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്ന മന്ത്രി മൊയ്‌തീൻ ഇപ്പോൾ നടക്കുന്ന നിർമാണത്തിന്റെ രേഖകളും റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാറും പുറത്തുവിടുകയാണ് വേണ്ടതെന്ന് അനിൽ അക്കര പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button