Latest NewsKeralaNews

വിവാഹനിശ്ചയ ദിവസം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിവാഹനിശ്ചയ ദിവസം യുവാവ് ആത്മഹത്യ ചെയ്തു. പയ്യോളി സ്വദേശി ബജീഷാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പയ്യോളി നഗരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഫാന്‍സി സ്റ്റോര്‍ നടത്തുകയായിരുന്നു ബിരുദധാരിയായ ബജീഷ്. പിതാവ് ഭാസ്‌കരനുമായി ഏറെ ആത്മബന്ധം ഉണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പുണ്ടായ ഭാസ്‌കരന്റെ ആകസ്മിക മരണം ബജീഷിനെ അലട്ടി. ഒപ്പം പിതാവ് 25 വര്‍ഷങ്ങളോളമായി നടത്തിവന്ന കടമുറി ഒഴിയാനുള്ള സമയപരിധി അടുത്തുവന്നതും വിഷമം ഇരട്ടിയാക്കി.

Read Also :പബ്ജി കളിക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിൽ 21-കാരൻ ആത്മഹത്യ ചെയ്തു

ഇതിനിടയിലാണ് പേരാമ്പ്ര സ്വദേശിനിയുമായി 31കാരനായ ബജീഷിന്റെ വിവാഹം തീരുമാനിച്ചത്. നിശ്ചയ ചടങ്ങ് ഇന്നായിരുന്നു. പുലര്‍ച്ചെയാണ് ബജീഷിനെ വീടിന്റെ പിറകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ബജീഷ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button