അഗര്‍ത്തല: കോവിഡ് ബാധിച്ച രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ത്രിപുരയിലാണ് സംഭവം. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കോവിഡ് കെയര്‍ സെന്ററിലെ ക്ലീനറിനെതിരെ പെണ്‍കുട്ടികള്‍ വെള്ളിയാഴ്ച പരാതി നല്കി.
പത്ത് ദിവസം മുമ്പ് ഉനകോട്ടി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ വച്ച് 50 വയസുകാരനായ ക്ലീനര്‍ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 354 (എ), പോക്സോ നിയമത്തിലെ സെക്ഷന്‍ 08 എന്നിവ പ്രകാരം കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കരാര്‍ ജോലിക്കാരനാണ് പ്രതിയെന്ന് ഉനകോട്ടി ജില്ലയിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന് പറഞ്ഞു. ഇയാള്‍ക്കെതിരെ പരാതി വന്നയുടന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.
Post Your Comments