KeralaLatest NewsNews

പറമ്പിൽ നിന്നു സ്റ്റീൽ പാത്രങ്ങൾ: കൂടോത്രമാണെന്ന് കരുതി തുറന്നില്ല; പുഴയിൽ എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു, സംഭവം കണ്ണൂരിൽ

കരിയാട്: പറമ്പില്‍നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്‌ഫോടനം. കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് ശുചിയാക്കുന്നതിനിടയിൽ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കൂടോത്രമെന്നു കരുതി പരിശോധിക്കാൻ തയാറാകാത്തതിനാലാണ് വൻദുരന്തം ഒഴിവായത്.

Read also: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പാത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്. കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button