
തിരുവനന്തപുരം: കൊറോണ രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചു വിടുന്നതിന് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ. ഇ.എം.ആര്‍.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments