KeralaLatest NewsNews

രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി

കോട്ടയം: എൽഡിഎഫ് പ്രവേശനം ഉറപ്പിച്ചാൽ രാജ്യസഭാംഗത്വം രാജിവെക്കാക്കാനൊരുങ്ങി ജോസ് കെ. മാണി. യുഡിഎഫ് നൽകിയ പദവി എന്ന നിലയിലാണ് അംഗത്വം ഒഴിയുന്നത്. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. കാപ്പന് രാജ്യസഭാ പദവി നൽകാനാണ് സിപിഎം നീക്കം. ജോസ് കെ മാണി ഉടൻ രാജി വച്ചാൽ ആ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. സിപിഎമ്മിന് ഇനി ലഭിക്കുന്ന രാജ്യസഭാ സീറ്റ് കാപ്പന് നൽകുമെന്നുമാണ് സൂചന. എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അനൗപചാരിക ചർച്ചകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button