ഗുവാഹത്തി: വീട്ടുജോലിക്ക് നിന്ന 12 കാരന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നാരോപിച്ച് ഡോക്ടറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗഡില്‍ ആണ് സംഭവം. ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സിദ്ധി പ്രസാദ് ഡ്യൂറിയും മോറന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഭാര്യ മിതാലി കോണ്‍വാറും ആണ് ശനിയാഴ്ച രാത്രി നാഗാവില്‍ നിന്നാണ് അറസ്റ്റിലായത്. കുട്ടി ഇപ്പോള്‍ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.
വീട്ടുജോലിക്ക് നിന്ന 12 കാരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചൂടുവെള്ളം ഒഴിച്ചു എന്നാണ് ആരോപണം. സംഭവത്തിന് സാക്ഷിയായ മിതാലി കോണ്‍വാര്‍ വൈദ്യചികിത്സ നല്‍കിയില്ലെന്ന് ആരോപിക്കപ്പെടുന്നു. സംഭവത്തില്‍ 12കാരന്റ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുന്ന വീഡിയോ ഓഗസ്റ്റ് 29 ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴില്‍ എത്തുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ പ്രൊഹിബിഷന്‍ ആക്റ്റ്, ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി പോലീസ് ദമ്പതികളുടെ വസതിയില്‍ പോയിരുന്നെങ്കിലും സിദ്ധി പ്രസാദ് ഡ്യൂറി കാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തിയതോടെ. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടുപേരോടും ആവശ്യപ്പെട്ുകയായിരുന്നു. എന്നാല്‍ ഇരുവരും അന്നു തന്നെ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Post Your Comments