വിവിധ ലോകരാഷ്ട്രങ്ങള്‍ വാക്‌സിന്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരമാണ് ഇപ്പോള്‍ പുറത്തുന്നുവന്നിരിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണം സംബന്ധിച്ച അമേരിക്ക, ബ്രിട്ടന്‍, ക്യാനഡ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള നിര്‍ണായക വിവരങ്ങള്‍, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രഹസ്യമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. അമേരിക്കന്‍ വാര്‍ത്താ മാദ്ധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Read Also : ഇന്ത്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചൈനയെ സമീപിച്ച് പാകിസ്താന്‍
ഹാക്കര്‍മാരെ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ വാക്‌സിന്‍ ഗവേഷണം സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് മാദ്ധ്യമത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികം ബുദ്ധിമുട്ടാതെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സി.ഡി.സി(സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍) പോലെയുള്ള അമേരിക്കയുടെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളെ വിട്ടുകൊണ്ട് കൊവിഡ് വാക്‌സിന്‍ ഗവേഷണം നടത്തുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ചൈന സൈബര്‍ സ്‌പേസ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
‘വാക്‌സിന്‍’ ഉടന്‍തന്നെ പുറത്തിറക്കും’ എന്ന് പ്രഖ്യാപിച്ചിട്ടുള്ള റഷ്യയും വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ മുന്‍പന്തിയിലുണ്ട്. റഷ്യയുടെ ‘ഫോറിന്‍ ഇന്റലിന്‍ജന്‍സ് സര്‍വീസ്(എസ്.വി.ആര്‍)’ ആണ് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മാദ്ധ്യമം പറയുന്നു. ഒരു ബ്രിട്ടീഷ് ചാര ഏജന്‍സിയാണ് ഇതിലെ റഷ്യന്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അമേരിക്കയും റഷ്യയും തമ്മിലെ ശീത യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വസ്തുതകളെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ പറയുന്നു. അക്കാലത്ത് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്ന കിടമത്സരത്തോടാണ്(സ്‌പേസ് റേസ്) വാക്‌സിന് വേണ്ടിയുള്ള ഇപ്പോഴത്തെ ഈ പോരാട്ടത്തിന് സാമ്യം.
സമാനമായ രീതിയില്‍ ഇറാനും വാക്‌സിന്‍ വിവരങ്ങള്‍ കൈക്കലാക്കാനുള്ള ഒരുക്കത്തിലാണ്. വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ കൈവശപ്പെടുത്താനുള്ള ‘അതിദ്രുത ശ്രമങ്ങള്‍’ ഇറാന്‍ ചാര സംഘടനകള്‍ ആരംഭിച്ചതായും മാദ്ധ്യമം പറയുന്നുണ്ട്. വിവരങ്ങള്‍ അപഹരിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയുടെ സഹായമുണ്ടെന്നുള്ള സൂചനകളും ‘ന്യൂയോര്‍ക്ക് ടൈംസ്’ നല്‍കുന്നു. അമേരിക്കന്‍, യൂറോപ്യന്‍ രഹസ്യങ്ങള്‍ ഹാക്ക് ചെയ്യാനായി ചൈനീസ് ഏജന്റുമാര്‍ ഇറങ്ങിത്തിരിച്ചത്.
Post Your Comments