KeralaLatest NewsNews

ശക്തമായ മഴ തുടരുന്നു: അഞ്ച് ജി​ല്ലകളി​ല്‍ ജാഗ്രതാ നി​ര്‍ദ്ദേശം

കൊല്ലം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. നദികളിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം അഞ്ച് ദിവസം ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ സംസ്ഥാന വ്യാപകമായി മഴപെയ്യും. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ആലപ്പുഴ ജി​ല്ലകളി​ല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപി​ച്ചി​ട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button