Latest NewsNewsIndia

ബെംഗളൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. 0 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ.

ബെംഗളൂരു കെ.ആർ.പുരത്ത് നിന്നാണ് സി.സി.ബി. സംഘം ഇവരെ പിടികൂടിയത്. മൂന്ന് പേരും പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തിവരുന്നതായി നാട്ടുകാരാണ് പോലീസിന് വിവരംനൽകിയത്. ശനിയാഴ്ച പിടിയിലായ മൂവർ സംഘത്തിന് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ സംഘവുമായി ബന്ധമില്ലെന്നാണ് സൂചന.

അതിനിടെ, മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ പൗരനെയും സി.സി.ബി. ശനിയാഴ്ച പിടികൂടിയിട്ടുണ്ട്. നൈജീരിയയിൽനിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവർക്ക് കൈമാറിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button