വാഷിങ്ങ്ടണ്‍: കടുത്ത വംശീയ പ്രസ്താവനകളുമായി മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സൺ. ഇന്ത്യന്‍ സ്ത്രീകളെ ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമല്ലാത്ത സ്ത്രീകളാണെന്നും ഏറ്റവും ലൈംഗികതയില്ലാത്തവരാണെന്നുമാണ് റിച്ചാര്‍ഡ് നിക്സൺ വിശേഷിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ സെക്രട്ടറിയായ ഹെന്ററി കിസ്സിംഗറുമായ സംഭാഷണത്തിലാണ് നിക്സന്റെ ഈ വിവാദ പരാമര്‍ശം. യുഎസ് പ്രസിഡന്റിന്റെ സംഭാഷണത്തിന്റെ പുതുതായി തരംതിരിക്കപ്പെട്ട ടേപ്പുകളില്നിന്ന് യുഎസ് പ്രൊഫസര്‍ ഗാരി ജെ. ബാസ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനമാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
നിക്സണ് ഇന്ത്യന്‍ സ്ത്രീകളെ കറുത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്ന സംഭാഷണങ്ങളും ഇതിലുണ്ട്. ‘എല്ലാവരും ചോദിക്കും ആഫ്രിക്കന്‍ ബ്ലാക്ക് വംശജരുടെ കാര്യം. നിങ്ങള്‍ക്ക് എന്തെങ്കിലും കഴിവുകള്‍ അവരില്‍ കാണാന്‍ കഴിയും. ഊര്‍ജസ്വലതയുണ്ട്. ഒരു മൃഗത്തെ പോലുള്ള ഭംഗി അവര്‍ക്കുണ്ട്. എന്നാല്‍ ആ ഭംഗി പോലും ഇന്ത്യക്കാര്‍ക്ക് ഇല്ല. ദുരന്തമാണ് അവരെന്നും’ നിക്സൺ പറയുന്നു. ഇന്ദിര ഗാന്ധിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റിയും ടേപ്പില്‍ പറയുന്നുണ്ട്. ‘അവര്‍ എന്നെ ഓഫാക്കി കളഞ്ഞു. ഹെന്ററി അവര്‍ എങ്ങനെ മറ്റുള്ളവരെ ഓണാക്കും’ എന്നാണ് നിക്സൺ പറയുന്നത്.
Post Your Comments