KeralaLatest NewsNews

റോഡുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു, ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കുമെന്ന് എം.എൽ.എ മുഹമ്മദ് മുഹസിൻ

പാലക്കാട് : ആസിഡ് ഒഴിച്ച് റോഡുകൾ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായും ഇത് ബോധപൂര്‍വ്വമുള്ള ചിലരുടെ നീക്കമാണെന്നും ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ.  ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നത്. സംഭവം പൊലീസിനെ അറിയിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍‌ശന നടപടി എടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എംഎൽഎ ഈ കാര്യം പറയുന്നത്. ഒപ്പം
ആസിഡൊഴിച്ച് നശിപ്പിച്ച റോഡിന്‍റെ ചിത്രങ്ങളും എംഎല്‍എ പങ്ക് വച്ചു.

കുറിപ്പിന്റെ പൂർണരൂപം……………………………..

#റോഡിൽ_ആസിഡ്_ഒഴിച്ചത്_ദൗർഭാഗ്യകരം

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.

മുഹമ്മദ് മുഹസിൻ എംഎൽഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button