കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂര്‍, കിര്‍ണി, ദേഗ്വാര്‍ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രാവിലെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവവും അതിര്‍ത്തിയില്‍ പാക് പ്രകോപനം ഉണ്ടായിരുന്നു. രജൗരിയില്‍ കഴിഞ്ഞ ദിവസമണ്ടായ പാക് വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടായത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments