KeralaLatest NewsNews

അനില്‍ അക്കരയ്ക്ക് മന്ത്രി എ.സി. മൊയ്തീന്റെ ഒരു കോടിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ മന്ത്രി എ.സി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്. അഴിമതി ആരോപിച്ച് തനിക്ക് മാനഹാനി വരുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരമാണ് മന്ത്രി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുച്ഛയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി എസി മൊയ്തീന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

Read Also :വാര്യംകുന്നന്‍ കലാപകാരി തന്നെ : വാര്യംകുന്നനെ മഹാനായ വ്യക്തിയാക്കി വെള്ളപൂശാമെന്ന ആഗ്രഹം ഈ കേരളക്കരയില്‍ നടക്കില്ലെന്ന് കെ.സുരേന്ദ്രന്‍

140 യൂണിറ്റുള്ള ഭവനസമുച്ഛയത്തില്‍ നാലുകോടിയുടെ അഴിമതി നടന്നതായും ഇതില്‍ രണ്ടുകോടി മന്ത്രി എസി മൊയ്തീന് കൈമാറിയെന്നുമായിരുന്നു എംഎല്‍എ യുടെ ആരോപണം. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താന്‍ ഉദ്ദേശിച്ചാണ്, തീര്‍ത്തും അസത്യമാണെന്ന് അറിഞ്ഞിട്ടും അനില്‍ അക്കര അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പു പ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button