KeralaLatest NewsNews

ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ്

എന്നാൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫയലുകളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം.എന്നാൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

Read Also: കോവിഡ് പ്രതിസന്ധിയെന്ന് വിദ്യാർത്ഥികൾ; പരീക്ഷകള്‍ക്ക് മാറ്റില്ലമില്ലെന്ന് യുപിഎസി

എന്നാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പ്രത്യേക മനസ്ഥിയുള്ളതുകൊണ്ടാണെന്നും എല്ലാ അന്വേഷണവും നിയമപ്രകാരം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ കാര്യവും നിയമപരമായി പരിശോധിച്ച് ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷന്‍ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. സ്വര്‍ണക്കടത്ത് കേസ് അന്യരാജ്യത്തിന്റെ ചുമലില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നു. പിടിയിലായ പ്രതികളെയും ഉന്നതരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും വി. മുരളീധരന്‍ ആലുവയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button