ന്യൂഡൽഹി : വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം നടന്നത്. 52 കാരനായ രമേശ് ചന്ദ് ചൌഹാനെയാണ് മകൻ ഉമേഷ് ചൌഹാനാൻ കൊലപ്പെടുത്തിയത്.
അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സംഭവത്തെതുടർന്ന് ഒളിവിൽ പോയ ഉമേഷിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
അഞ്ചുവർഷം മുമ്പ് ഭാര്യ മരിക്കുന്നതുവരെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചന്ദ്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ ജോലിക്ക് പോകുന്നത് നിർത്തി. വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു.
എന്നാൽ ഇവരുടെ മരണശേഷം അച്ഛനും മകനും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു. അമ്മയുടെ ജീവൻ രക്ഷിക്കാതിരുന്നതിന് ഉമേഷ് പിതാവിനെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നതും പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈദ്യുതി ബില്ലിനെ ചൊല്ലി ഇരുവരും വീണ്ടും വഴക്കുണ്ടായത്. ഇതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉമേഷ് അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പാതകത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് രക്ഷപ്പെടാനുള്ള ഉമേഷിന്റെ ശ്രമം പോലീസ് പരാജയപ്പെടുത്തി വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചെന്ന് ഡിസിപി പറഞ്ഞു.
Post Your Comments