Latest NewsKeralaNews

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം തകര്‍ത്ത കേസ് ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ്

നാദാപുരം: കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്ത കേസിലും ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ദള്‍ ഓഫീസ് തകര്‍ത്ത കേസിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശികളായ മുടവന്തേരിയിലെ മൂലന്തേരി എം.സുഭാഷ് (39), സി.ടി.കെ.വിശ്വജിത്ത് (30), പൈക്കിലോട്ട് ഷാജി (32) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അതേസമയം ആക്രമണ സമയത്ത് പ്രതികള്‍ ഉപയോഗിച്ച സ്‌കോര്‍പിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പിടിയിലായവര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി.

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച പ്രദേശത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അക്രമികള്‍ ചെയ്തതെന്നും ഉന്നതരുടെ ഇടപെടല്‍ കാരണണാണ് നിസ്സാരവകുപ്പുകള്‍ ചുമത്തി ഇവര്‍ക്ക് ജാമ്യത്തിന് അവസരമുണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു. സംഭവത്തില്‍ യൂത്ത് ലീഗ് നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതില്‍ പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളുമുണ്ടായി.

അതേസമയം കേസില്‍ പിടിയിലായ പൈക്കിലോട്ട് ഷാജി യൂത്ത് ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞതും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതും ഇതേ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button