KeralaLatest NewsNews

കതിരൂരിലെ ബോംബ് നിര്‍മ്മാണം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കതിരൂരിലെ ബോംബ് നിര്‍മ്മാണം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന ആരോപണവുമായി കെ.സുരേന്ദ്രന്‍. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവികമരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് കിട്ടുന്ന വിവരം. മരിച്ചയാളുടെ സംസ്കാരം പെട്ടെന്ന് തന്നെ നടത്തിയതില്‍ ദുരൂഹതയുണ്ട്. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നി‍ര്‍മ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍

ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. സത്യം പുറത്തു വരാന്‍ ഫോറന്‍സിക് പരിശോധന നടത്തണം. സെക്രട്ടറിയേറ്റ് തീപിടിത്തതില്‍ അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ല. സി.പി.എം അനുഭാവികളായ കുടുതല്‍ പേരെ അന്വേഷണ സംഘത്തില്‍ കൊണ്ടുവന്നത് നേരത്തെ പ്രതീക്ഷിച്ച കാര്യമാണെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button