ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തോടൊപ്പം മുസ്ലിം പള്ളിയുടേയും നിര്‍മാണം ആരംഭിയ്ക്കുന്നു. സ്ഥലത്ത് നടത്താനിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് പുറത്തു വിട്ടത്.
read also : രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു : റിസര്‍വേഷന്‍ സെപ്റ്റംബര്‍ 10 മുതല്‍
അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ പള്ളി നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ ഒരു ആശുപത്രിയും മ്യൂസിയവും ഉള്‍പ്പെടെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ – ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. 15000 ചതുരശ്ര അടി വലുപ്പമാണ് മോസ്‌കിനുണ്ടാകുക. ബാക്കി സ്ഥലത്ത് മറ്റു നിര്‍മാണങ്ങള്‍ നടത്തും.’
രാമക്ഷേത്രത്തോളം തന്നെ വലുപ്പം മോസ്‌കിനും ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ എന്നും അദ്ദേഹം അറിയിച്ചു. ‘പ്രശസ്ത ഭക്ഷണ നിരൂപകനായ പുഷ്‌പേഷ് പന്ത് മ്യൂസിയം ക്യൂറേറ്റ് ചെയ്യാനുള്ള സമ്മതം ഇന്നലെയാണ് നല്‍കിയത്.
Post Your Comments