NattuvarthaLatest NewsKerala

അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തം

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തം. അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. പൂജയ്ക്ക് ശേഷം 10.30 ന് ക്ഷേത്രനട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടിത്തമുണ്ടായത്.

വെഞ്ഞാറമൂട്ടിലെ കൊലപാതകം; സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് 12 പേർ ; ആറു പേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍; തിരിച്ചറിഞ്ഞത് പത്തു പേരെ; രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്‌

തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന വിറകിലേയ്ക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. തിടപ്പള്ളിക്ക് മുകളിലേയ്ക്കും തീ പടര്‍ന്ന് ആളിക്കത്തി. ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്സിന്‍റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

shortlink

Post Your Comments


Back to top button