ബെംഗളൂരു • സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ വസതിയില്‍ റെയ്ഡ്. യെലഹങ്കയിലെ ഫ്ളാറ്റിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്. സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാഗിണിയുടെ സുഹൃത്തും ആര്.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സെപ്റ്റംബര്‍ 3 ന് ക്രൈംബ്രാഞ്ച് സമന്‍സ് നല്‍കിയിരുന്നുവെങ്കിലും അവര്‍ തന്റെ അഭിഭാഷകനെയാണ് അയച്ചത്. ഹാജരാകാന്‍ രാഗിണി കൂടുതല്‍ സമയം വേണമെന്നാണ് അവര്‍ അഭിഭാഷകന്‍ വഴി അറിയിച്ചത്. എന്നാല്‍ ആവശ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം ലഭിച്ചത്.
ഈ സമയം നടി ബംഗളൂരുവിലെ ഫ്ലാറ്റില്‍ തന്നെയുണ്ടായിരുന്നു. ഇന്നലെ നടി മൊബൈൽ ഫോൺ മാറ്റിയതിനെത്തുടര്‍ന്ന് സി.സി.ബി സെർച്ച് വാറന്റിനായി കോടതിയെ സമീപിച്ചു. കോടതി വാറണ്ട് അനുവദിക്കുകയും സെപ്റ്റംബർ 4 ന് രാവിലെ റെയ്ഡുകൾ ആരംഭിക്കുകയും ചെയ്തു.
നടി സഞ്ജന ഗല്‍റാണിയോടും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 21 ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കർണാടകയിൽ മയക്കുമരുന്ന് റാക്കറ്റ് തകർക്കുകയും നിരവധി മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയുടെ ഡയറിയിൽ കന്നഡ ചലച്ചിത്രമേഖലയിലെ 15 ഓളം താരങ്ങളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.
Post Your Comments