ഭോപ്പാൽ : ഉപാസിക്കുന്ന ദെവങ്ങളെ പ്രീതിപ്പെടുത്താൻ സ്വന്തം ഭാര്യയുടെ കഴുത്തറുത്ത് ബലി നൽകി അമ്പതുകാരനായ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ സിങ്ക്രോളിയിലാണ് നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ ബലികൊടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ നൽകിയ വിവരം അനുസരിച്ചാണ് തൊട്ടടുത്ത ദിവസം തന്നെ ഭർത്താവിനെ പൊലീസ് പിടികൂടിയത്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ബലികർമ്മം നടന്നതെന്നാണ് സംശയിക്കുന്നത്. ഭാര്യയുടെ തലയറുത്ത് ബലിയർപ്പിച്ച ശേഷം മൃതദേഹം പൂജാമുറിയിൽ തന്നെ കുഴിച്ചിട്ടു. എന്നിട്ട് ഇയാൾ സ്ഥലം വിടുകയും ചെയ്തു.
ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പിതാവ് ഇത് ചെയ്തതെന്ന് മക്കൾ തന്നെയാണ് പൊലീസിന് മൊഴി നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ഒരു ആടിനെ കൊലപ്പെടുത്തി അതിന്‍റെ ശരീരവും പൂജമുറിയിൽ അടക്കം ചെയ്തിരുന്നതായും മക്കൾ പോലീസിനോട് പറഞ്ഞിരുന്നു. അന്ധവിശ്വാസത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് അഡീഷണല്‍ എസ് പി പ്രദീപ് ഷിണ്ടെ അറിയിച്ചത്.
Post Your Comments