IndiaNewsInternational

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി : ഇന്ധനം കടലിൽ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു

കൊളംബോ : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലിൽ വീണ്ടും അഗ്നിബാധയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലുള്ള മൂന്നു ലക്ഷം ടൺ എണ്ണ കടലിൽ ചോരാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കോസ്റ്റ് ഗാർഡും ശ്രീലങ്കൻ നാവികസേനയും.

Also read : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സന്ദേശം: സുരക്ഷ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ നിന്നും കൊളംബോ വഴി ഇന്ത്യയിലെ പാരാദ്വീപിലേക്ക് വരികയായിരുന്ന ന്യൂഡയമണ്ട് എന്ന കൂറ്റൻ എണ്ണ കപ്പലിൽ തീപിടിത്തമുണ്ടായത്. ശ്രീലങ്കയ്ക്ക് ഇരുപത് നോട്ടിക്കൽ മൈൽ കിഴക്ക് മാറി ഇന്നലെ രാവിലെയോടെയാണ് അപകടമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ഒഴികെ എല്ലാവരെയും ഇന്നലെത്തന്നെ രക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button