തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസില്‍ വിവാദത്തിലായതിന് പിന്നാലെ ബി ക്യാപിറ്റല്‍ കമ്പനിയില്‍ ബിനീഷ് കോടിയേരിക്ക് നിക്ഷേപം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മൂലധന നിക്ഷേപത്തില്‍ ഒരു ലക്ഷം രൂപ ബിനീഷ് കോടിയേരിയുടേതാണെന്നാണ് വിവരം. ബി കാപ്പിറ്റല്‍ കമ്പനിയില്‍ തനിക്ക് പങ്കില്ലെന്നാണ് ബിനീഷ് കോടിയേരി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മിനിസ്ട്രി ഓഫ് കോപ്പറേറ് അഫയേഴ്‌സിന്റെ വെബ്സൈറ്റില്‍ കമ്പനിയുമായുള്ള ബിനീഷിന്റെ ബന്ധത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിശദാംശങ്ങളില്‍ പറയുന്നു.
ധര്‍മ്മടം സ്വദേശി അനസ് വലിയ പറമ്ബത്താണ് കമ്പനിയുടെ സഹഉടമ. ബിനീഷിന് ഒരു ലക്ഷം രൂപയുടെ മൂലധന നിക്ഷേപവും. നേരത്തെ ബിനീഷ് കൊടിയേരിയുമായി കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിനുള്ള അടുത്ത ബന്ധം പുറത്തായതിന് പിന്നാലെയാണ് പുതിയ വിവാദവും. മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം കേരളത്തിലേക്കും നീട്ടുകയാണ്.
കോവിഡ് വാക്‌സിന്‍ വൈകുമെന്ന് ലോകാരോഗ്യ സംഘടന : പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും വിജയിച്ചിട്ടില്ല
സംഭവത്തില്‍ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയും ഏറുകയാണ്. നേരത്തെ ബിനീഷ് കൊടിയേരിയുമായി കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിനുള്ള അടുത്ത ബന്ധം പുറത്തായിരുന്നു. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പ് അനൂപ് 15000 രൂപയാണ് ബിനീഷ് കൈമാറിയതായിട്ടാണ് വിവരം.
ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എന്നാണ് റിജിഷ് നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴി ബിനീഷിന് വലിയ കുരുക്കായി മാറുമെന്നാണ് കരുതുന്നത്.
Post Your Comments