റിയാദ്: ഭീകരാക്രമണക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ അഹ്സ മസ്ജിദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്ക് വധശിക്ഷയാണ് റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി വിധിച്ചത്. മറ്റ് മൂന്ന് പ്രതികൾക്ക് 25 വർഷം തടവും യാത്രാ വിലക്കും വിധിച്ചിട്ടുണ്ടെന്നും, രണ്ട് പ്രതികളുടെ വിചാരണ തീയതി മാറ്റിവച്ചതായും റിപ്പോർട്ടുകളുണ്ട്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൽ ദൽവ ഗ്രാമത്തിലെ ഷിയാ പള്ളിയിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നു തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഒന്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments