KeralaLatest NewsNews

ഒക്കച്ചങ്ങായി: മുഖ്യമന്ത്രി മുസ്ലീം ലീഗിനെ വിശേഷിപ്പിച്ച വാക്കിന്റെ അര്‍ത്ഥം തേടി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി എന്ന വാക്കിന്റെ അര്‍ത്ഥം തേടി സോഷ്യല്‍ മീഡിയ. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ തലശേരി, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ഒക്കച്ചങ്ങായി’. വധുവിന് തോഴിയെങ്ങനെയാണോ അതിന് സമാനമാണ് വരന് ഒക്കച്ചങ്ങായി.

Read also: ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി: ഹര്‍ഭജനും കളിക്കില്ലെന്ന് സൂചന

പൗഡര്‍ ഇട്ടുകൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ അനുഗമിക്കുക, വരന് ധൈര്യം നല്‍കുക ഇതൊക്കെ ഒക്കച്ചങ്ങായിയുടെ ചുമതലയാണ്. താൻ അമേരിക്കയിലായിരിക്കെ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന് ബിജെപിയുടെ ആരോപണത്തെ മുസ്ലിം ലീഗ് അനുകൂലിച്ചതിനാണ് ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് ലീഗെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button