മുംബൈ: റായ്ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് ഒരു ഡസനിലധികം പേര് കൊല്ലപ്പെട്ടസംഭവത്തില്‍ കെട്ടിടം നിര്‍മ്മിച്ചയാളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഫോറൂഖ് ഖാസി എന്ന ബില്‍ഡറാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24 നായിരുന്നു 5-6 വര്‍ഷം മുമ്പ് നിര്‍മ്മിച്ച 40 ഓളം ഫ്ളാറ്റുകള്‍ അടങ്ങിയ കെട്ടിടം നിലംപൊത്തി 16 പേര് ദാരുണമായി കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പ്രാദേശിക സെഷന്‍സ് കോടതിയില്‍ ഫറൂഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ചോദ്യം ചെയ്യലിനായി കോടതി അദ്ദേഹത്തെ പോലീസിന് കൈമാറി. കേസില്‍ ശനിയാഴ്ച വാദം കേള്‍ക്കുന്നതിനിടെ റായ്ഗഡ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധ്യതയുണ്ട്.
കെട്ടിടം തകര്‍ന്ന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നവി മുംബൈ പ്രദേശത്തു നിന്നുള്ള കെട്ടിടത്തില്‍ ആര്‍സിസി മേല്‍ക്കൂര കണ്‍സള്‍ട്ടന്റ് ബാഹുബലി ധമാനെയെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ കേസില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments