Latest NewsNewsIndia

സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ആണവപരീക്ഷണം മുതല്‍ ഉപ-പരമ്പരാഗതം വരെ സാധ്യമായ ഏറ്റവും സങ്കീര്‍ണ്ണമായ ഭീഷണികളും വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വടക്കന്‍ അതിര്‍ത്തികളില്‍ വികസിക്കുന്ന ഏത് ഭീഷണിയും മുതലെടുത്ത് പാകിസ്ഥാന് നമ്മള്‍ക്ക് പ്രശ്നമുണ്ടാക്കുമെന്നും ഇന്ത്യന്‍ സായുധ സേന അടിയന്തര പ്രതിസന്ധി നേരിടാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഏകോപിത നടപടിയുടെ ഭീഷണി ഇന്ത്യ നേരിടുന്നുണ്ടെങ്കിലും മികച്ച രീതിയില്‍ പ്രതികരിക്കാന്‍ സായുധ സേനയ്ക്ക് കഴിവുണ്ടെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.

അതേസമയം ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരവെ കര, വ്യോമസേന മേധാവിമാര്‍ ചൈനീസ് അതിര്‍ത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. കരസേന മേധാവി ജനറല്‍ എംഎല്‍ നരവനെ രണ്ടു ദിവസം ലഡാക്കിലുണ്ടാകും. കിഴക്കന്‍ കമാന്‍ഡിലെ മറ്റു മേഖലകളില്‍ എത്തി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ സ്ഥിതി നിരീക്ഷിച്ചു. അതിര്‍ത്തിയിലെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് ചൈനയുടെ ഏകപക്ഷീയ നടപടികളെന്ന് വിദേശാകാര്യമന്ത്രാലയം തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button