Latest NewsKeralaNews

മക്കൾക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

കണ്ണൂർ : രണ്ട് പെൺമക്കൾക്ക് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചി‌കിത്സയിലായിരുന്ന യുവതിയും മരിച്ചു. പയ്യാവൂരിൽ പൊന്നും പറമ്പിൽ സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇവരുടെ ഇളയകുട്ടി അൻസില (3) നേരത്തെ തന്നെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്.

ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സിലയ്ക്കും ഐസ്‌ക്രീമില്‍ വിഷം ചേർത്ത് നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് ഇളയമകളായ അന്‍സിലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. . കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പയ്യാവൂർ ടൗണിൽ അക്കൂസ് കളക്ഷൻ എന്ന ടെക്‌സ്റ്റൈൽസ് സ്ഥാപനം നടത്തി വരികയായിരുന്ന സ്വപ്ന. ഇവരുടെ ഭർത്താവ് ഇസ്രായേലിലാണ്. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button