ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ ചരിത്ര ജയവുമായി ഇന്ത്യൻ താരം സുമിത് നാഗൽ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ബ്രാഡ്ലി ക്ലാനിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോൽപ്പിച്ചാണ് മുന്നേറിയത്. ആദ്യ രണ്ടു സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത സുമിത്തിനെ മൂന്നാം സെറ്റില്‍ ക്ലാന് സമ്മര്‍ദത്തിലാക്കിയെങ്കിലും നാലാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് അനായാസം സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. സ്കോര്‍: 61, 63, 36, 61. ഓസ്ട്രിയയുടെ ഡോമിനിക് തീമാണ് രണ്ടാം റൗണ്ടില്‍ സുമിത്തിന്റെ എതിരാളി.
Sumit Nagal is the first Indian man to win a match at the #USOpen in 7 years.
He's onto the second round after defeating Klahn 6-1, 6-3, 3-6, 6-1.@nagalsumit I #USOpen pic.twitter.com/h30hVPeaWu
— US Open Tennis (@usopen) September 1, 2020
2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗ്രാന്‍ഡ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ എത്തുന്നത്. 2013-ല്‍ സോംദേവ് ദേവ് വര്മന് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
Post Your Comments