ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന സൂചനകള്‍ പുറത്തുവന്നത്. അടുത്തിടെ ബാഴ്സയുടെ പരിശീലനവേളയിലെ താരത്തിന്റെ അസാന്നിധ്യവും ക്ലബ്ബ് ഏര്‍പ്പെടുത്തിയ കോവിഡ് ടെസ്റ്റിലെ അസാന്നിധ്യവും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് ബാഴ്‌സലോണയില്‍ എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാവി ചര്‍ച്ചകള്‍ക്കായി.
മെസ്സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏകദേശം 700 മില്യണ്‍ യൂറോയുടെ അഞ്ചു വര്‍ഷത്തെ കരാര്‍ (6084 കോടി രൂപ) മെസ്സി അംഗീകരിച്ചതായാണ് ഡെയിലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ക്ലബ്ബിനെ ഇക്കാര്യം ധരിപ്പിക്കുവാനുമാണ് പിതാവ് ബാഴ്‌സയില്‍ എത്തിയിരിക്കുന്നത്. ഇതോടെ ട്രാന്‍സ്ഫര്‍ ലോകം ചര്‍ച്ച മുറുക്കുകയാണ്. മെസ്സിയുടെ സമ്മതം കൂടി വന്നതോടെ താരം സിറ്റിയിലേക്ക് എന്നത് ഏകദേശം ധാരണയായിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഷെയറും കാരാറിലുള്‍പ്പെടും. ഇത് കൂടാതെ മൂന്ന് വര്‍ഷം മാഞ്ചെസ്റ്ററിലും ബാക്കി രണ്ടു വര്‍ഷം സിറ്റി ഗ്രൂപ്പിന്റെ തന്നെ ടീമായ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ന്യൂ യോര്‍ക്ക് സിറ്റി എഫ്‌സിയില്‍ കളിക്കാനാണ് കരാര്‍ നിര്‍ദേശിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരം സിറ്റിയിലെ നിലവിലെ പരിശീലകനും ബാഴ്‌സയുടെ മുന്‍ പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഒപ്പമായിരിക്കും മൂന്ന് വര്‍ഷം. അതേസമയം മെസ്സി വിരമിക്കുന്നതുവരെ ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.
നിലവില്‍ ബാര്‍സിലോണ താരങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ താരം സജീവമാണെന്നും അതികം വൈകാതെ തന്നെ തന്റെ ഭാവി തീരുമാനിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും താരത്തിന്റെ സമ്മതം സിറ്റിയ്ക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
അതേസമയം മെസ്സി ബാഴ്‌സ വിടുകയാണെങ്കില്‍ ലാലിഗ പ്രതിസന്ധിയിലാകും. ക്രിസ്റ്റ്യാനോ പോയതോടെ ലാലിഗയുടെ റേറ്റിംഗിന് ഇടിവ് സംഭവിച്ചിരുന്നെങ്കിലും മെസ്സി പോകുന്നതോടെ ലീഗിന്റെ റേറ്റിംഗ് എത്രത്തോളം ഇടിവും നഷ്ടവും ഉണ്ടാക്കും എന്നത് കാത്തിരുന്ന കാണേണ്ടതു തന്നെയാണ്.
Post Your Comments