ന്യൂഡൽഹി : കോവിഡിനെ തുരത്താൻ ഫലപ്രദമായ വാക്സിൻ ഉടനുണ്ടാവില്ലെന്നും അമിതപ്രതീക്ഷ വേണ്ടെന്നും വിദഗ്ധർ. . എയിംസിലെയും ഐ.സി.എം.ആർ. നാഷണൽ ടാസ്ക് ഫോഴ്‌സിലെയും വിദഗ്ധരുടേതാണ് അഭിപ്രായം.
കോവിഡ് മഹാമാരിയാണെന്ന ചിന്തയാണ് ഒഴിവാക്കേണ്ടതെന്നും ഡോക്ടർമാർ അടക്കമുള്ള വിദഗ്ധർ പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തിൽ അറിയിച്ചു. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളാണ് കത്തുനൽകിയത്.
മോശം സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ എല്ലാവരും നടത്തണം. രോഗം ചെറുക്കാനുള്ള പരിഹാരം പെട്ടെന്ന് ലഭിക്കുമെന്നുള്ള അബദ്ധധാരണ ഒഴിവാക്കണം. ഇതിന് സാധ്യത കുറവാണ്. വാക്സിൻ ലഭ്യമായാൽത്തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങൾ അനുസരിച്ചുളള നടപടികളാണ് പാലിക്കുക. നിലവിലെ സാഹചര്യത്തിൽ മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് വലിയ മാറ്റമുണ്ടാവി ല്ലെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൂടുതൽ ബുദ്ധിമുട്ടുള്ളവർക്കുമാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുകയെന്നും ആരോഗ്യവിദഗ്ധരുടെ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments