Latest NewsKeralaNews

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ കുറിപ്പുമായി അമിത് ഷാ

തിരുവനന്തപുരം • ശ്രീ നാരായണ ഗുരുദേവന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മലയാളത്തില്‍ കുറിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാമി ശ്രീ നാരായണ ഗുരുദേവന് ജയന്തി ദിനത്തിൽ പ്രണാമങ്ങൾ, സാമൂഹ്യ പരിഷ്കർത്താവ്, ആത്മീയ ആചാര്യൻ, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയിൽ അദേഹം കേരളത്തിൽ അസ്പൃശ്യതക്കും അനീതിക്കും എതിരെയുള്ള സാമൂഹ്യ മാറ്റത്തിന്റെ കാരണഭൂതനായി എന്ന് അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചു.

താഴെ തട്ടിലുള്ളവരുടെ ശാക്തീകരണത്തിനും വിദ്യഭ്യാസത്തിനുമായി ഗുരുദേവന്റെ നിരന്തരമായ പ്രവർത്തവും സംഭാവനയും മറക്കാൻ പറ്റാത്തതാണ്, അദേഹത്തിന്റെ തത്ത്വചിന്തയും ഉപദേശങ്ങളും ചിന്താ സരണിയും രാജ്യത്തെ ലക്ഷോപലക്ഷം ആളുകളുടെ ജീവിതത്തെ ഭാവി കാലങ്ങളിലും അർത്ഥ പൂർണ്ണമാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

https://www.facebook.com/amitshahofficial/photos/a.663757343665677/4391915204183187/

shortlink

Related Articles

Post Your Comments

Related Articles


Back to top button