തിരുവനന്തപുരം : ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കുന്നത് മൃഗീയമായി, മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്. ഹക്ക് മുഹമ്മദിനെയും മിഥിലാജിനെയും അക്രമികള്‍ കൊലപ്പെടുത്തിയത് മൃഗീയമായി. ഹക്കിനാണ് കൂടുതല്‍ വെട്ടേറ്റത്. നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒന്‍പതോളം വെട്ടുകളുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മിഥിലാജിനു നെഞ്ചിലടക്കം മൂന്നോളം വെട്ടേറ്റു. ഇരുവരുടേയും മരണകാരണമായതു നെഞ്ചിലേറ്റ വെട്ടെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Read Also : വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന
മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷഹിനാണ് സംഘര്‍ഷത്തിന്റെ വിവരം സുഹൃത്തുക്കളെ അറിയിച്ചത്.
ഹക്ക് മുഹമ്മദിനെ വകവരുത്താന്‍ അക്രമി സംഘം മാസങ്ങളായി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. മുന്‍പ് ഫൈസലെന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റിരുന്നു. ഹക്കിനെ ലക്ഷ്യമിട്ടാണ് അന്നും അക്രമികളെത്തിയത്. പിന്നീട് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും വിരോധം മൂര്‍ഛിക്കാന്‍ കാരണമായി. ഫൈസല്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
Post Your Comments