Life Style

കറിയില്‍ ഉപ്പ് കൂടിയാല്‍… ചില പൊടിക്കൈകള്‍

കറിയില്‍ ഉപ്പ് കൂടിപ്പോയാല്‍ കറി കളയുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ഉപ്പ് കൂടുമ്‌ബോള്‍ എന്താണ് ചെയ്യേണ്ടതെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇനി അതില്‍ വ്യാകുലത വേണ്ട ഇതാ ചില പൊടികൈകള്‍.

1 . ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അരിഞ്ഞ് കറിയില്‍ ഇടുന്നത് ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും. 20 മിനിറ്റ് ഉരുളക്കിഴങ്ങ് കറിയില്‍ ഇട്ടുവയ്ക്കണം.ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും.

2 . തക്കാളി
ഇനി കറിക്ക് അല്ല ഗ്രേവിക്കാണ് ഉപ്പ് കൂടുന്നതെങ്കില്‍ തക്കാളി അല്ലെങ്കില്‍ തക്കാളി സോസ് രൂപത്തിലാക്കി ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി വേവിക്കാം.
3 . വിനാഗിരിയും പഞ്ചസാരയും
വിനാഗിരിയും പഞ്ചസാരയും ചേര്‍ത്ത് ചേര്‍ക്കുന്നത് കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ വെളുത്ത വിനാഗിരി ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഗ്രേവിയില്‍ ഇടുക. ഇത് ഒരേ ഒരു മിനിറ്റില്‍ തന്നെ ഉപ്പിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

4 . വെള്ളം
കറിയില്‍ വെള്ളം കൂടിയാല്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചാല്‍ മതി. എന്നാല്‍ ഗ്രേവിക്ക് ഉപ്പ് കുറയ്ക്കാന്‍ വെള്ളം ചേര്‍ത്തിട്ട് കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button