ജനീവ : വൈറസ് നിയന്ത്രണത്തിലാകാതെ പൊതുയിടങ്ങള്‍ തുറക്കുന്നത് ദുരന്തത്തിനുള്ള പാചകക്കുറിപ്പായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് , ഇനിയും കാത്തിരിയ്ക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം . കുട്ടികള്‍ സ്കൂളിലേക്ക് മടങ്ങിവരുന്നതും ആളുകള്‍ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തുന്നതും കാണാന്‍ ഞങ്ങളും ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായി നടക്കാനാണ് ആഗ്രഹിക്കുന്നത്’- ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Read Also : കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മുഹറം ഘോഷയാത്ര : അഞ്ച് പേര് അറസ്റ്റില്‍
മഹാമാരി അവസാനിച്ചതായി നടിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തില്‍ പടരുന്നു എന്നതാണ് യാഥാര്‍ഥ്യം. നിയന്ത്രണമില്ലാതെ തുറക്കുന്നത് ദുരന്തത്തിനുള്ള ഒരു പാചകക്കുറിപ്പാണ്. സ്റ്റേഡിയങ്ങള്‍, നൈറ്റ്ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍, മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളുടെ ഒത്തുചേരല്‍ സ്ഫോടനാത്മകമായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ടിരിക്കുന്നു’- അദ്ദേഹം പറഞ്ഞു.
എങ്ങനെ, എപ്പോള്‍ ആളുകള്‍ക്ക് ഒത്തുചേരാം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രാദേശിക പശ്ചാത്തലത്തില്‍ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനത്തോടെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments