Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് : രാജ്യത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യമെന്ന് എന്‍.ഐ.എ : മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ചീറ്റ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് , രാജ്യത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തിലെ പ്രധാന ചാലകശക്തി കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്നും യു.എ.ഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുളള സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് കടന്നുകയറ്റം നടത്താനായെന്നും എന്‍.ഐ.എ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. ശിവശങ്കറുമായും അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ സ്വപ്ന സുരേഷിന് കഴിഞ്ഞു. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിവാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍.ഐ.എ പറയുന്നു.

read also : ഓണാശംസകള്‍ നേരുന്നവര്‍ക്കെതിരേ ദേശവിരുദ്ധത വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

ഒന്നര വര്‍ഷ കാലയളവിനിടയില്‍ 500 കോടി രൂപയുടെ സ്വര്‍ണം സ്വര്‍ണക്കടത്ത് സംഘം കടത്തിയിട്ടുണ്ടെന്നും കടത്തപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് തങ്ങള്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥര്‍ ചാനലിനോട് പറഞ്ഞു. അറസ്റ്റ് നടന്ന തീയതി മുതലുള്ള 180 ദിവസത്തിനുള്ളില്‍ കേസിലെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂലായ് 24നാണ് സ്വപ്ന അറസ്റ്റിലായത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button