
ലോസ്ആഞ്ചലസ് : വളര്‍ത്തുനായയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ദാരുണാന്ത്യം. യു.എസിലെ ഫ്‌ലോറിഡയിലാണ് സംഭവം. 84 വയസുള്ള കാരോലീന്‍ വറാനീസ് എന്ന സ്ത്രീയേയാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആക്രമിച്ചത്. കാരോലീനെ രക്ഷിക്കാന്‍ ശ്രമിച്ച 57 കാരനായ മകന്‍ ജോസഫിന്റെ മുഖത്ത് ഉള്‍പ്പെടെ നായ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ചു. കാരോലീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കാരോലീന്റെ കുടുംബം ഈ നായയെ ദത്തെടുത്തത്. അന്നുമുതല്‍ കാരോലീനൊപ്പമായിരുന്നു നായയുടെ ഉറക്കവും. നായയെ ആക്രമണത്തിന് പ്രകോപിപ്പിച്ചതിന് പിന്നിലെ കാരണമെന്തെന്ന് അറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നായയെ ഒരു ആനിമല്‍ കെയര്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments